Previous Year Question Paper

QP-CSM-26-010926-Lit-MALAYALAM-PAPER I

Pages5
FormatPDF
SourceOCR transcription

Please verify you're human to unlock the download & viewer links.

Full Text Transcript

Text below was recognized via OCR from scanned pages and may contain minor errors.

Civil Services (Main) Examination, 2026 KVMS-U-IMLY ലയാളം / MALAYALAM പേപ്പര്‍ 1/ Paper I (സാഹിത്യം) / (LITERATURE) സമയം : മുന്നു മണിക്കൂര്‍ പരമാവധി മാര്‍ക്ക്‌ : 250 Time Allowed 7 Three Hours Maximum Marks : 250 ചോദ്യപേപ്പര്‍ പ്രത്യേകനിര്‍ദ്ദേശങ്ങൾ ചോദ്യങ്ങള്‍ക്ക്‌ ഉത്തരമെഴുതുനറതിനുമുന്‍പായി താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂര്‍വ്വം വായിക്കുക: ആകെ എട്ടു ചോദ്യങ്ങളാണുള്ളത്‌. ഇവയെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പരീക്ഷാര്‍ത്ഥികള്‍ ഇരുവിഭാഗങ്ങളില്‍നിന്നുമായ? അഞ്ചു ചോദ്യങ്ങൾക്കു ഉത്തരമെഴുതേണ്ടതാണ്‌. ഒന്നാമത്തെയും അഞ്ചാമത്തെയും ചോദ്യങ്ങൾക്ക്‌ നിര്‍ബ്ലന്ധമായും ഉത്തരമെഴുതേണ്ടതാണ്‌. ശേഷിക്കുന്നതില്‍ ഏതെങ്കിലും മുന്നു ചോദ്യങ്ങള്‍ക്ക്‌ ഉത്തരമെഴുതേണ്ടതില്‍, ഇരുവിഭാഗത്തില്‍നിന്നും കുറഞ്ഞത്‌ ഒരു ചോദ്യത്തിനുള്ള ഉത്തരമെങ്കിലുമുണ്ടായിരിക്കണം. ഓരോചോദ്യത്തിനും വിഭാഗത്തിനും ഉള്ള മാര്‍ക്കുകള്‍ അതാതിന്റെ നേര്‍ക്ക്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഉത്തരങ്ങൾ മലയാളത്തിൽ (മലയാളംലിപിയില്‍) തന്നെ എഴുതണം. ചോദ്യങ്ങള്‍ക്ക്‌ ഉത്തരമെഴുതുമ്പോള്‍ വാക്കുകളുടെ എണ്ണത്തിന്റെ പരിധി! നിര്‍ദ്ദേശിച്ചിട്ടുണ്ടങ്കില്‍ അതു പാലിക്കേണ്ടതാണ്‌. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അനുക്രമമായിട്ടെഴുതിയാല്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. ഉത്തരം അപൂര്‍ണ്ണമാണെങ്കില്‍പ്ലോലും വെട്ടിയിട്ടിലങ്കില്‍ അതിനെ ഉത്തരമായിട്ടു കണക്കാക്കുന്നതാണ്‌. ചോദ്യവും ഉത്തരവുമടങ്ങുന്ന ബുക്ക്ലെറ്റിൽ എഴുതാത്ത ഭാഗങ്ങളും പുറങ്ങളും വെട്ടിക്കളയാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. Question Paper Specific Instructions Please read each of the following instructions carefully before attempting questions : There are EIGHT questions divided in TWO SECTIONS. Candidate has to attempt FIVE questions in all. Question nos. 1 and 5 are compulsory and out of the remaining, any THREE are to be attempted choosing at least ONE question from each section. The number of marks carried by a question/part is indicated against it. Answers must be written in MALAYALAM (Malayalam script). Word limit in questions, wherever specified, should be adhered to. Attempts of questions shall be counted in sequential order. Unless struck off, attempt of a question shall be counted even if attempted partly. Any page or portion of the page left blank in the Question-cum-Answer Booklet must be clearly struck off: KVMS-U-MLY 7 SECTION A ९1. എല്ലാചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളില്‍ കവിയരുത്‌. 2025-50 (8) മലയാള ഭാഷോലത്തിസിദ്ധാന്തങ്ങളില്‍ സംസ്കൃതജന്യവാദത്തിന്‌ (പ്രസക്തിയുണ്ടോ ? വിമര്‍ശാത്മകമായി പരിശോധിക്കുക. 10 (b) (૦) (d) (e) തമിഴ്‌ മലയാളമായി പരിണമിച്ചുകൊണ്ടിരുന്ന അന്തരാള ദശയിലെ ഭാഷയാണ്‌ ഭാഷാകാടിലീയത്തിലേത്‌ എന്ന പണ്ഡിതമതത്തിന്റെ സാംഗത്യം എന്ത്‌ ? ലീലാതിലകം നല്‍കുന്ന പാട്ടിന്റെ ലക്ഷണം രാമചരിതത്തിനും നിരണം കൃതികള്‍ക്കും എത്രത്തോളം യോജിക്കുന്നുണ്ടെന്ന്‌ വിശകലനം ചെയ്യുക. പരിനാറാം ശതകംവരെ കേരളത്തില്‍ പ്രബലമായിരുന്ന പാട്ട്‌, മണിപ്രവാളം എന്നീ പ്രസ്ഥാനങ്ങളിൽ നിന്ന്‌ കൃഷ്ണഗാഥയിലെ ഭാഷ എങ്ങനെ വൃത്യസ്തമാകുന്നു ? ശാസ്ത്രവിഷയങ്ങളുടെ ആവിഷ്കരണത്തിനും വിനിമയത്തിനും മലയാളഭാഷ എത്രത്തോളം സജ്ജമായിട്ടുണ്ടെന്ന്‌ വിലയിരുത്തുക. ૦2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുക. (a) (b) കേവലമായ തര്‍ജ്ജമയ്ക്കുപരി നവീനമായ ഒരു ഭാഷാവതരണരീതിയും സാംസ്കാരികോഗ്രഥനവുമാണ്‌ എഴുത്തച്ഛന്റെ കാവ്യപസ്ഥാനം - ഉപപാദിക്കുക. തെക്കന്‍പാട്ടുകളുടെയും വടക്കന്‍ പാട്ടുകളുടെയും ഭാഷാപരമായ പ്രത്യേകതകള്‍ തുലനം ചെയ്ത്‌ വിശദീകരിക്കുക. KVMS-U-MLY 2 10 10 10 10 20 (૭ മലയാളഭാഷയുടെ ഉലത്തിസംബന്ധമായി ആറ്റൂര്‍ കൃഷ്ണപിഷാരടി അവതരിപ്പിച്ച സിദ്ധാന്തം യുക്തിസഹമോ എന്നു്‌ പര്യാലോചിക്കുക. 15 ૦3. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. (৪) പണ്ഡിതപാമരഭേദമെന്യേ എല്ലാവര്‍ക്കും പ്രാപ്യമായ ഒരു ഭാഷാനിര്‍മ്മിതിയിലൂടെ കഥാകഥനം നടത്തുകയാണ്‌ തുള്ളല്‍ കൃതികളിലൂടെ കുഞ്ചന്‍ നമ്പ്യാര്‍ ചെയ്തത്‌ - ௮6௮ ചെയ്യുക. 20 (b) മണിപ്രവാളത്തിലെ കേരളഭാഷയുടെ സ്വരൂപത്തെ സംബന്ധിച്ച്‌ ലീലാതിലകം നല്‍കുന്ന ഉൾക്കാഴ്ചകൾ എന്തൊക്കെ ? 15 (૭ കേരളപാണിനി അവതരിപ്പിച്ച ആറു നയങ്ങളില്‍ സ്വരസംവരണം, വിലോപസം(്രഹം എന്നിവ വിശദീകരിക്കുക. 15 ౧4. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഭ ക്രിസ്തീയ മിഷണറിമാരുടെ മലയാളഭാഷാപോഷണ യതങ്ങളെക്കുറിച്ച്‌ വിവരിക്കുക. 20 യ അവ്യവസ്ഥിതമായ ഒരു ഭാഷാശൈലിയാണ്‌ പ്രാചീന ചമ്പുക്കളിൽ പ്രകടമാകുന്നത്‌ എന്ന നിരീക്ഷണത്തിന്റെ സാധുത പരിശോധിക്കുക. 15 (૭ മാതൃഭാഷയാണ്‌ ഭരണഭാഷയാകേണ്ടത്‌ എന്ന വാദത്തിന്റെ പ്രസക്തിയെന്ത്‌ ? വിമര്‍ശാത്മകമായി വിലയിരുത്തുക. 15 KVMS-U-MLY 3 ¬ બી ९5. ౧6. SECTION B എല്ലാചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളില്‍ കവിയരുത്‌. (a) (b) (c) (d) (e) ലാളിത്യത്തിന്റെയും ആത്മാര്‍ത്ഥതയുടെയും മുഖമുദ്രകളാണ്‌ നാടന്‍പാട്ടുകളെ ഏറെ ആകര്‍ഷകമാക്കുന്നത്‌ - വിചിന്തനം ചെയ്യുക. കാവൃഭാഷയെ ജനകീയമാക്കുന്നതില്‍ വെണ്മണിക്കവികൾ വഹിച്ച പങ്കെന്തെന്ന്‌ വൃക്തമാക്കുക. കോട്ടയം തമ്പുരാന്റെ ആട്ടക്കഥകളെ കൂടുതല്‍ രംഗ്രപയോഗക്ഷമമാക്കിയത്‌ അവയിലെ അനിതരസാധാരണമായ രചനാവൈഭവമാണ്‌ - സമര്‍ത്ഥിക്കുക. മലയാളത്തിലെ ജീവചരിത്രസാഹിത്യപ്സ്ഥാനത്തെ വ്യവസ്ഥാപിതമാക്കുന്നതില്‍ പി. കെ. പരമേശ്വരന്‍നായര്‍ വഹിച്ച പങ്കെന്ത്‌ ? ഭാരതത്തിന്റെ സാംസ്കാരിക പൈതൃകവും മാനവികതാബോധവും ഉള്ളൂര്‍ക്കവിതയില്‍ പ്രതിഫലിക്കുന്നതെങ്ങനെയെന്ന്‌ വിശദീകരിക്കുക. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുക. (a) (b) (c) സി. എന്‍. ശ്രീകണ്ഠൻ നായരുടെ രാമായണനാടകങ്ങള്‍ ഭാഷയില്‍ നവീനമായ ഒരു നാടകാവബോധം സൃഷ്ടിക്കുവാന്‍ പര്യാപ്തമായതെങ്ങനെ ? മദ്ധ്യകാല മലയാളകവിതയിലെ ആദ്യ സോദ്ദേശ രചനയായി നിരണം കൃതികളെ വിശേഷിപ്പിക്കുന്നതെന്തുകൊണ്ട്‌ ? മലയാളത്തിലെ സഞ്ചാരസാഹിത്യശാഖയെ എസ്‌. കെ. പൊറ്റെക്കാട്ട്‌ സമ്പന്നമാക്കിയതെങ്ങനെ ? KVMS-U-MLY 4 ୩ _ ष 10x5=50 10 10 10 10 10 20 15 ౧7. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഭു ശുദ്ധകാലനികതയുടെ ശക്തിദയര്‍ബല്യങ്ങൾ ചങ്ങമ്പുഴക്കവിതയിൽ എങ്ങനെയൊക്കെയാണ്‌ പ്രകടമാകുന്നതെന്ന്‌ വിശദീകരിക്കുക. 0) ആദ്യകാല പ്രമാസികകള്‍ മലയാളനിരൂപണത്തെ പരിപോഷിപ്പിച്ചതെങ്ങനെ ? (০) ബിംബകലന്നകളുടെ സമൃദ്ധിയെക്കാള്‍ വാക്കുകളുടെ വൈകാരികതയും തീക്ഷ്ണമായ വൈയക്തികാനുഭൂതികളും ആവിഷ്കരിച്ച കവയിത്രിയാണ്‌ സുഗതകുമാരി - വിശകലനം ചെയ്യുക. ૦8. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. (a) സാമൂഹികാനുഭവങ്ങളില്‍ നിന്നും വൈയക്തികമായ ജീവിതാവസ്ഥകളുടെ ആഖ്യാനത്തിലേക്ക്‌ മലയാളകഥാസാഹിത്യം പരിണമിച്ചതെങ്ങനെയെന്ന്‌ ആധുനിക ചെറുകഥകളെ മുന്‍നിര്‍ത്തി വിലയിരുത്തുക. (9) ഭാഷയിലെ മഹാകാവ്യപ്രസ്ഥാനം ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയമായതും പിൽക്കാലത്ത്‌ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതും എന്തുകൊണ്ട്‌ ? അസാധാരണമായ സംവേദനക്ഷമതയും മനുഷ്യസ്നേഹാധിഷ്ഠിതവും ശക്തിസംവര്‍ദ്ധകവുമായ വിചാരധാരയുമാണ്‌ ഉറൂബിന്റെ നോവലുകളുടെ ഹൃദ്യതയ്ക്കു നിദാനം എന്ന ആശയം പര്യാലോചനയ്ക്കു വിധേയമാക്കുക. KVMS-U-MLY 5 20 15 15 20 15 15