Full Text Transcript
Text below was recognized via OCR from scanned pages and may contain minor errors.
Civil Services (Main) =<
Examination, 2026 -C-MLY
2098০ / MALAYALAM
(നിര്‍ബന്ധിതം) / (Compulsory)
സമയം : മുന്നു മണിക്കൂര്‍ പരമാവധി മാര്‍ക്ക് : 300
Time Allowed : Three Hours Maximum Marks : 300
ചോദ്യപേപ്പര്‍ പ്രത്യേകനിര്‍ദ്ദേശങ്ങൾ
ചോദ്യങ്ങള്‍ക്കു ഉത്തരമെഴുതുന്നതിനുമു/0യ! താഴെ കൊടുത്തിരിക്കുന്ന
നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക :
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം.
ഓരോ ചോദ്യത്തിനുമുള്ള മാര്‍ക്കുകള്‍ അതാത് ചോദൃത്തിനെതിരെ കൊടുത്തിട്ടുണ്ട്.
ചോദ്യത്തില്‍ നിര്‍ദ്ദേശിച്ചിട്ടില്/ങ്കില്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം മലയാളത്തില്‍
(മലയാളംലിപിയില്‍ ) തന്നെ എഴുതണം.
ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിനു നിശ്ചയിച്ചിട്ടുള്ള വാക്കുകളുടെ എണ്ണം പാലിക്കണം.
നിശ്ചയിച്ചിട്ടുള്ള എണ്ണത്തിനേക്കാള്‍ കൂടുകയോ കുറയുകയോ ചെയ്താല്‍ മാര്‍ക്ക്
കുറജ്ക്കുന്നതായിരിക്കും.
ചോദ്യവും ഉത്തരവുമടങ്ങുന്ന ૦2/૦૦) ૦૦//૦ ഏതെങ്ക്ലും പേജോ പേജിന്റെ ഭാഗമോ
വിടുകയാണെങ്കില്‍ (୩୫୦ / വ്യക്തമായി വെട്ടിക്കളഞ്ഞിരിക്കണം.
Question Paper Specific Instructions
Please read each of the following instructions carefully before attempting
questions:
All questions are to be attempted.
The number of marks carried by a question is indicated against it.
Answers must be written in MALAYALAM (Malayalam script) unless otherwise directed
in the question.
Word limit in questions, wherever specified, should be adhered to and if answered in much
longer or shorter than the prescribed length, marks will be deducted.
Any page or portion of the page left blank in the Question-cum-Answer Booklet must be
clearly struck off:
KVMS-C-MLY I
Ql.
Q2.
താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച്
600 വാക്കുകളില്‍ കവിയാതെ ഉപന്യസിക്കുക : 700
(a) ഭാരതമെന്ന സങ്കലവും നമ്മുടെ ഭാവിയും
0) ഡിജിറ്റല്‍ യുഗത്തിലെ പയരന്മാരുടെ കടമകൾ
(૭ ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണവും ചൊവ്വാ -
്രമണപഥ ദയത്യവും
(प) ആരോഗ്യസേവനങ്ങളുടെ ലഭ്യതയും ഗുണനിലവാരവും
താഴെ കൊടുത്തിരിക്കുന്ന ഗദൃഭാഗം ശ്രദ്ധയോടെ വായിച്ച്,
തുടര്‍ന്ന് കൊടുത്തിട്ടുള്ള ചോദ്യങ്ങൾക്ക് വൃക്തവും
സംക്ഷിപ്ലവുമായ ഉത്തരമെഴുതുക : 12X5=60
ദുഃഖത്തിന്റെ കാര്യത്തില്‍ ഭയം ഏതു സ്ഥാനമാണ്
കൈവരിക്കുന്നത് അതേ സ്ഥാനമാണ് ആനന്ദത്തിന്റെ
കാര്യത്തില്‍ ഉത്സാഹം കൈവരിക്കുന്നത്. വേദനയും നഷ്ടവും
സഹിക്കാന്‍ ധൈര്യം ആവശ്യമായ പ്രവൃത്തികളില്‍നിന്നു
ലഭിക്കുന്ന ആവേശപൂര്‍ണ്ണമായ ആനന്ദത്തെയാണ് ഉത്സാഹം
എന്നുപറയുന്നത്. വേദനയുടെയോ നഷ്ടത്തിന്റെയോ
അളവിനെ ആശ്രയിച്ച് ഉത്സാഹത്തിനും വൃത്യസ്ത
വിഭാഗങ്ങളുണ്ട്. എഴുത്തുകാര്‍ അവയെ യുദ്ധവീര്യം,
ധര്‍മ്മവിര്യം, ദയാവീര്യം തുടങ്ങിയവയായി വിഭജിച്ചിട്ടുണ്ട്.
ഇവയില്‍ ഏറ്റവും പഴക്കമുള്ളതും (പ്രധാനപ്പെട്ടതും
യുദ്ധവീര്യമാണ്. അതില്‍ മുറിവോ വേദനയോ മരണം
പോലുമോ പ്രശ്‌നമല്ല. ഈ തരത്തിലുള്ള വീര്യം അനാദികാലം
മുതല്‍ അഭ്യസിക്കപ്പെട്ടു വരുന്നു. ഇതില്‍ ധൈര്യവും
പരിശ്രമവും പരമാവധി ഉയരത്തിലെത്തുന്നു. എന്നാൽ
വേദനയോ കഷ്ടപ്പാടോ സഹിക്കാനുള്ള ധൈര്യത്തിൽ നിന്നു
ത്രം ഉത്സാഹം ഉണ്ടാകുന്നില്ല. അതിനോടൊപ്പം
സന്തോഷകരമായ AIG (MAGA) ആവേശഭരിതമായ
ആകാംക്ഷയോ ഉണ്ടായിരിക്കണം. വലിയ പ്രയാസമുണ്ടാക്കുന്ന
KVMS-C-MLY 2
ചികിത്സ ബോധം നഷ്ടപ്പെടാതെ സഹിക്കാന്‍ തയ്യാറാകുന്നത്
ധൈര്യമായി കണക്കാക്കാം. പക്ഷേ അത് ഉത്സാഹമല്ല.
അതുപോലെ കൈയോ കാലോ നഷ്ടപ്പെട്ടാലും
മിണ്ടാതെയിരുന്ന് കഠിന്പപ്രഹരങ്ങള്‍ സഹിക്കാന്‍
തയ്യാറാകുന്നത് ധൈര്യമാണ്. ഏറ്റവും കഠിനമായ പ്രഹരങ്ങള്‍
നേരിട്ടിട്ടും മനസ്സ് തളരാതെ നിലകൊള്ളുന്നത്
സഹിഷ്ണുതയാണ്. എന്നാൽ ഇത്തരത്തിലുള്ള ധൈര്യവും
സഹനവും ആ - വ്യക്തി സന്തോഷത്തോടെ
ഉള്‍ക്കൊള്ളുമ്പോഴാണ് ഉത്സാഹമായി കണക്കാക്കപ്പെടുന്നത്.
ചുരുക്കത്തില്‍ സന്തോഷകരമായ പരിശ്രമത്തിലോ അതിയായ
ആകാംക്ഷയിലോ ആണ് ഉത്സാഹം പ്രകടമാകുന്നത്; വെറും
കഷ്ടപ്പാടു സഹിക്കാനുള്ള ധൈര്യത്തിൽ മാത്രമല്ല.
സഹിഷ്ണുതയും ധൈര്യവും ഉത്സാഹത്തിലൂടെയാണ്
പൂര്‍ണ്ണത കൈവരിക്കുന്നത്.
ദാനം ചെയ്യുന്ന ഒരാള്‍ തന്റെ സമ്പത്ത് തൃജിക്കാനുള്ള
ധൈര്യവും അതിനോടൊപ്പം വരുന്ന വേദനയും കഷ്ടപ്പാടും
സഹിക്കാനുള്ള മനോബലവും കൈവശം വയ്ക്കുന്നു. ദാനം
നല്‍കുന്നതിന്റെ ഫലമായി ദാതാവിന്റെ ജീവിതത്തില്‍
ഏതെങ്കിലും വിധത്തില്‍ ബുദ്ധിമുട്ടോ പ്രയാസമോ
ഉണ്ടാകുമ്പോഴാണ് ஸூ യഥാര്‍ത്ഥത്തില്‍
അംഗീകരിക്കപ്പെടുന്നത്. ആ കഷ്ടപ്പാടിന്റെയോ
ബുദ്ധിമുട്ടിന്റെയാ അളവ് കൂടുംതോറും ഈദാര്യം
മഹത്തരമാകുന്നു. എന്നാല്‍ സമ്പത്ത് തൃജിക്കാനുള്ള
ധൈര്യത്തോടൊപ്പം പൂർണ്ണഹൃദയത്തോടെയുള്ള
സന്നദ്ധതയും സന്തോഷവും ഉണ്ടായില്ല എങ്കിൽ ഉത്സാഹം
ജനിക്കുന്നില്ല.
യുദ്ധത്തിലല്ലാതെ ലോകത്തില്‍ ശാരീരിക പീഡകള്‍ ഏറെ
സഹിക്കേണ്ടതും മരണസാധ്യതപോലുമുള്ളതുമായ മറ്റുകഠിന
KVMS-C-MLY 3
Q3.
പ്രവൃത്തികളും ഉണ്ട്. ഗവേഷണാര്‍ത്ഥം മഞ്ഞുമൂടിയ, മാനം
തൊടുന്ന, കയറാനാകാത്ത പര്‍വ്വതങ്ങള്‍ കയറുക, (வ
പ്രദേശങ്ങളിലേക്കോ സഹാറാ മരുഭൂമിയിലേക്കോ യാത്ര
ചെയ്യുക, അജ്ഞാതമായ ദുര്‍ഘടവനങ്ങളിലേക്ക് കടക്കുക
എന്നിവയും ധൈര്യത്തിന്റെയും വീര്യത്തിന്റെയും
പ്രകടനങ്ങളാണ്. ആളുകള്‍ ഈ പ്രവര്‍ത്തനങ്ങളില്‍
സന്തോഷപൂര്‍വ്വമായ ആവേശത്തോടെയും അതിയായ
ആകാംക്ഷയോടെയും ഏര്‍പ്പെടുന്നത് ഉത്സാഹത്തിന്റെ ഒരു
പ്രകടനമായാണ് കണക്കാക്കപ്പെടുന്നത്.
(8) ഉത്സാഹത്തില്‍ ധൈര്യത്തിനുള്ള പങ്ക് വ്യക്തമാക്കുക.
0) സഹിഷ്ണുത എന്നതുകൊണ്ട് എന്താണ്
അര്‍ത്ഥമാക്കുന്നത് ?
(০) ഉത്സാഹം എങ്ങനെ കൈവരിക്കപ്പെടുന്നു 7
സന്തോഷപൂര്‍വ്വമായ ആകാംക്ഷയും ഉത്സാഹവും
തമ്മിലുള്ള പരസ്പരബന്ധം വ്യക്തമാക്കുക.
(૭) ദാനധര്‍മ്മം ചെയ്യുന്നതിനായി ദാതാവ് എന്തെല്ലാം
സഹിക്കേണ്ടിവരും ?
താഴെക്കൊടുത്തിരിക്കുന്ന ഗദൃഭാഗം മൂന്നിലൊന്നായി
സംക്ഷേപിക്കുക. തലക്കെട്ട് നല്‍കേണ്ടതില്ല. സംക്ഷേപം
നിങ്ങളുടെ സ്വന്തം വാക്കുകളില്‍ ആയിരിക്കണം.
നല്ലൊരു ശ്രോതാവാകുക എന്നത് ഒരാള്‍ക്ക്
കൈവരിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ടതും
ആകര്‍ഷകവുമായ ജീവിത നൈപുണ്യങ്ങളില്‍ ഒന്നാണ്.
എന്നാല്‍ നമ്മില്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമേ നല്ലൊരു
ശ്രോതാവാകാന്‍ കഴിയുകയുള്ളൂ. അതിനു കാരണം നമ്മള്‍
KVMS-C-MLY 4
12
12
12
12
12
60
ദുഷിച്ചവരായതല്ല, നമ്മെ ആരും അത് പഠിപ്പിച്ചിട്ടില്ല
എന്നതിനാലാണ്. കുറെകൂടിവ്യക്തമായിപറഞ്ഞാല്‍ MO
വ്യക്തമായി കേട്ടവരും കുറവാണ്. അതായത് നാം
കേള്‍ക്കുന്നതിനേക്കാള്‍ സംസാരിക്കാനാണ് കൂടുതൽ
താലര്യപ്പെടുന്നത്. മറ്റുള്ളവരെ കാണാന്‍
ആഗ്രഹമുള്ളവരായിട്ടും അവരുടെ വാക്കുകള്‍ കേൾക്കാൻ
മടിക്കുന്നവരായി നാം മാറുന്നു. ഇതിന്റെ ഫലമായി സൌഹൃദം
സ്വാര്‍ത്ഥത കലര്‍ന്ന ഒരു സാമൂഹിക ബന്ധമായി
ചുരുങ്ങിപ്പോകുന്നു. മറ്റുള്ളവരോടൊപ്പം സമയം ചെലവഴിക്കുക
എന്നത് നല്ലൊരു ശ്രോതാവ് ചെയ്യുന്ന സന്തോഷകരമായ
അനേകപ്രവൃത്തികളില്‍ ഒന്നാണ്. നാം ഇത് കൃത്യമായി
നസ്സിലാക്കാതെ പെട്ടെന്നുണ്ടാകുന്നതും അവ്യക്തവുമായ
ചിലവികാരങ്ങള്‍ പലപ്പോഴും നമ്മെ സംഭാഷണത്തിലേക്കു
നയിക്കുന്നു. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ നമ്മെ അലട്ടുന്നു;
കൂടുതല്‍ ഉയര്‍ന്ന തൊഴില്‍ അവസരങ്ങളെക്കുറിച്ച്
ആലോചിക്കുന്നു. അപ്പോള്‍ അവര്‍ നമുക്ക്
യോജിച്ചവരാണോയെന്ന് നമുക്ക് അറിയാതെ വരുന്നു;
ബന്ധങ്ങള്‍ പ്രതിസന്ധിയിലാകുന്നു. ജീവിതത്തെക്കുറിച്ച്
പൊതുവെ ഒരു നിരാശാബോധം തോന്നുന്നു (യഥാര്‍ത്ഥത്തില്‍
എന്താണ് തെറ്റ് എന്ന് ചൂണ്ടിക്കാണിക്കുവാന്‍ കഴിയാതെ).
ചിലപ്പോള്‍ നമുക്ക് ഏതെങ്കിലും കാര്യത്തെക്കുറിച്ച്
അമിതാവേശവും ഉത്സാഹവും തോന്നുന്നുവെങ്കിലും അതിന്റെ
യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമായി ഗ്രഹിക്കാന്‍
പ്രയാസമായിത്തീരുന്നു.
3೫177145 1418 ക്
ഇതെല്ലാം ഹൃദയത്തില്‍ വ്യക്തത തേടുന്ന
വിഷയങ്ങളാണ്. മറ്റൊരാളുമായുള്ള സംഭാഷണത്തിലൂടെ
ആശയക്കുഴപ്പവും അസ്വസ്ഥതയും നിറഞ്ഞ മനോനിലയില്‍
നിന്നും കൂടുതല്‍ വ്യക്തതയുള്ളതും പ്രതീക്ഷാനിര്‍ഭരവും
ശാന്തവുമായ നിലയിലേക്ക് മാറുന്നതാണ് ഉത്തമം എന്ന് ഒരു
നല്ല ശ്രോതാവിന് അറിയാവുന്നതാണ്. ഒരുമിച്ച്
സംസാരിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ എന്താണ്
പ്രശ്‌നമെന്ന് കണ്ടെത്താന്‍ സാധിക്കും. എന്നാല്‍
യഥാര്‍ത്ഥത്തില്‍ ഇത് പലപ്പോഴും സംഭവിക്കാറില്ല. കാരണം
സംഭാഷണങ്ങളില്‍ வலை ആവശ്യകതയെക്കുറിച്ചുള്ള
അവബോധം കുറവാണ്. നല്ല ശ്രോതാക്കള്‍ അപൂര്‍വ്വവുമാണ്.
അതിനാല്‍ ആളുകള്‍ വിശകലനം ചെയ്യുന്നതിനേക്കാള്‍ സ്വന്തം
- വികാരങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുകയാണ് പതിവ്. അവര്‍
ആശങ്കാകുലരോ, ആവേശഭരിതരോ, ദുഃഖിതരോ അല്ലെങ്കില്‍
പ്രതീക്ഷാനിര്‍ഭരരോ ആണെന്ന വസ്തുത അവര്‍
പലവിധത്തില്‍ വീണ്ടും പറയുന്നു എങ്കിലും
കേള്‍ക്കുന്നയാള്‍ക്ക് കൂടുതല്‍ ആഴത്തിൽ മനസ്സിലാക്കാന്‍ ഇത്
സഹായിക്കുന്നില്ല. നല്ല ശ്രോതാക്കള്‍ ഇതിനെ മറികടക്കാന്‍
വിവിധ ഭാഷണ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു.
മറ്റൊരാള്‍ സംസാരിക്കുമ്പോള്‍ അവര്‍ ശ്രദ്ധയോടെ
കേള്‍ക്കുകയും പ്രോത്സാഹനപരമായ ചെറുവാക്കുകളും,
സഹാനുഭൂതിയുള്ള മുഖഭാവങ്ങളും ഉത്സാഹം പകരുന്ന
തലകുലുക്കലുകളും താത്പര്യം പ്രകടിപ്പിക്കുന്ന ശബ്ദങ്ങളും
നല്‍കുകയും ചെയ്യുന്നു. അവര്‍ മറ്റൊരാളെ വിഷയത്തിന്റെ
ആഴത്തിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നു, എപ്പോഴും.
KVMS-C-MLY 6
77 ६६
“ഇതിനെക്കുറിച്ച് കൂടുതല്‍ പറയൂ”, “അത് പറഞ്ഞപ്പോള്‍
എനിക്ക് ഏറെ താത്പര്യം തോന്നി”, “അത് എന്തുകൊണ്ടാണ്
സംഭവിച്ചതെന്ന് നിങ്ങള്‍ കരുതുന്നു ?”, “അതിനെക്കുറിച്ച്
നിങ്ങള്‍ക്ക് എന്താണ് തോന്നിയത് ?” തുടങ്ങിയ ചോദ്യങ്ങൾ
അവര്‍ ചോദിക്കും. സംഭാഷണത്തില്‍ വൃക്തതക്കുറവ്
ഉണ്ടാകുമെന്നത് ഒരു നല്ല ശ്രോതാവ് നിസ്കാരമായി കരുതുകയും
അതിനെ കുറ്റപ്പെടുത്തുകയോ വേഗം വിധിയെഴുതാതെ
യിരിക്കുകയോ ചെയ്യുന്നു. കാരണം മനസ്സിലെ ആശയകുഴപ്പം
നുഷ്യരില്‍ സാധാരണവും പ്രധാനപ്പെട്ടതുമായ ഒരു
പ്രശ്‌നമാണെന്നും അതിനെ പരിഹരിക്കാന്‍ യഥാര്‍ത്ഥ
സുഹൃത്ത് സഹായിക്കേണ്ടതുണ്ടെന്നും അവര്‍ തിരിച്ചറിയുന്നു.
പലപ്പോഴും നമ്മെ യഥാര്‍ത്ഥത്തില്‍ അലട്ടുന്നതോ
ആവേശപ്പെടുത്തുന്നതോ എന്താണെന്ന് നമുക്ക് വ്യക്തമായി
അറിയില്ല. കൂടുതല്‍ വിശദീകരിക്കാന്‍ പ്രോത്സാഹനം
ലഭിക്കുമ്പോഴാണ് അതിനെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍
കഴിയുന്നത് എന്ന് നല്ല ശ്രോതാവ് അറിയുന്നു. അതിനാല്‍
ഉടനെ ഉപദേശം നല്‍കുന്നതിനു പകരം “തുടരൂ” എന്ന
ലളിതമായ വാക്ക് പറഞ്ഞ് മറ്റൊരാളെ സംസാരിക്കാന്‍
പ്രേരിപ്പിക്കുന്നു. നാം സഹോദരങ്ങളെയോ ബന്ധങ്ങളെയോ
പരാമര്‍ശിക്കുമ്പോള്‍, ബാല്യത്തിലെ ബന്ധം
എങ്ങനെയായിരുന്നു, കാല്രകമേണ അത് എങ്ങനെ മാറി
തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അവര്‍ കൂടുതൽ അറിയാന്‍
ശ്രമിക്കും. നമ്മുടെ ആശങ്കകളുടെയും ആവേശങ്ങളുടെയും
ഉറവിടം എന്താണെന്ന് അവര്‍ അന്വേഷിക്കുന്നു. “അത് നിങ്ങളെ
പ്രത്യേകിച്ച് എന്തുകൊണ്ടാണ് അലട്ടിയത് ?”, “അത് നിങ്ങള്‍ക്ക്
ഇത്ര പ്രധാനപ്പെട്ടതായത് എന്തുകൊണ്ട് ?” എന്നിങ്ങനെ അവര്‍
KVMS-C-MLY क्र
౧4.
ചോദിക്കും. അവര്‍ നമ്മുടെ ചരിത്രം മനസ്സിൽ സൂക്ഷിക്കും.
നമ്മള്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത് വീണ്ടും
പരാമര്‍ശിക്കുന്നതിലൂടെ അവര്‍ ബന്ധത്തെ കൂടുതൽ
ആഴത്തിലുള്ളതാക്കുന്നു. അസ്പഷ്ടമായ കാര്യങ്ങൾ
പറയുന്നത് വളരെ എളുപ്പമാണ്. ചിലതൊക്കെ മനോഹരമോ,
ഭയാനകമോ നല്ലതോ അരോചകമോ ആണെന്ന് നാം
പരാമര്‍ശിക്കാറുണ്ട്. പക്ഷേ അതിന്റെ കാരണം
അന്വേഷിക്കാറില്ല. നല്ല ശ്രോതാവ് നമ്മുടെ
ആദ്യപ്രതികരണങ്ങളെത്തന്നെ സംശയത്തോടെ
പരിശോധിക്കുകയും പിന്നിൽ മറഞ്ഞിരിക്കുന്ന ആഴത്തിലുള്ള
വികാരങ്ങളെയും മനോഭാവങ്ങളെയും കണ്ടെത്താന്‍
(ശമിക്കുകയും ചെയ്യുന്നു.
(698 വക്കുകള്‍!
താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ
ചെയ്യുക: 20
പുരാതന കാലം മുതൽ ഇന്ത്യന്‍ നാവികര്‍ അവരുടെ
കപ്പലോട്ട നൈപുണ്യത്തിന് പ്രസിദ്ധരായിരുന്നു. ഏകദേശം
അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് അവര്‍ സമുദ്രയാത്രകള്‍
ആരംഭിച്ചു. അന്ന് സമുദ്രയാത്രയ്ക്ക് ആവശ്യമായ
ഉപകരണങ്ങള്‍ വളരെ കുറവായിരുന്നു. ഇന്നുള്ള ആധുനിക
ഉപകരണങ്ങള്‍ അന്നില്ലായിരുന്നു. എന്നിരുന്നാലും, പുരാതന
നാവികര്‍ക്ക് പ്രകൃതിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും
കാലാവസ്ഥാ-വൃതിയാനങ്ങളെ മനസ്സിലാക്കാനുള്ള കഴിവും
ഉണ്ടായിരുന്നു. അവര്‍ ഗ്രഹങ്ങളെ നിരീക്ഷിക്കുകയും കാറ്റിന്റെ
(୩୯୪ മനസ്സിലാക്കുകയും ജലത്തിന്റെ നിറംകണ്ട് കടലിന്റെ
KVMS-C-MLY ക്
ആഴം മനസ്സിലാക്കുകയും ചെയ്തു. സമുദ്ര ജീവികളെ
നിരീക്ഷിച്ചുകൊണ്ട് കരയിലേക്കുള്ള ദൂരംപോലും
കണക്കാക്കുവാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു. ചിലപ്പോള്‍ ഒരു -
രാജ്യത്തിന്റെ സ്ഥാനംപോലും അവര്‍ കണ്ടെത്തിയിരുന്നു.
അന്നത്തെ കാലത്ത് നാവികപരിശീലനത്തിനായി പ്രത്യേക
അക്കാദമികള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ക്ക് ലഭിച്ച
പരിശീലനം അനുഭവങ്ങളിലൂടെയും പരീക്ഷണ -
പിഴവുകളിലൂടെയും ആയിരുന്നു. യാത്രകളിൽ അപകടങ്ങള്‍
സംഭവിച്ചിരുന്നുവെങ്കിലും അവരുടെ ധൈര്യവും
ആത്മവിശ്വാസവും അവര്‍ക്ക് മുന്നോട്ടുപോകാന്‍ പ്രേരണ
നല്‍കിക്കൊണ്ടിരുന്നു. ഈ ശക്തിയോടെ സമുദ്ര യാത്രികരായ
അവര്‍ പടിഞ്ഞാറ് പേര്‍ഷ്യന്‍ ഗള്‍ഫിലേക്കും ആഫ്രിക്കയുടെ
കിഴക്കന്‍ തീരത്തേക്കും, കൂടാതെ കിഴക്കും, വിദൂര കിഴക്കിലുള്ള
ഇന്തോനേഷ്യ, കംബോഡിയ, അന്നാം, ബോർണിയോ,
സെലിബസ് പോലുള്ള വിദൂര ദ്വീപുകളിലേക്കും എത്തിച്ചേരാന്‍
പ്രേരിതരായി. ആധുനിക സമുദ്ര പരിശീലനത്തിന്റെ കാലഘട്ടം
1920-കളുടെ തുടക്കത്തില്‍ ആരംഭിച്ചു.
സ്വാത്രന്ത്യാനന്തരം ഇന്ത്യയില്‍ മാറ്റത്തിന്റെ മനോഹരമായ
കാറ്റ് വീശിത്തുടങ്ങി. ഏതാനും നൂറ്റാണ്ടുകള്‍ക്കു മുമ്പ്
അസ്തമിച്ചുപോയ ഇന്ത്യയുടെ മഹത്തായ കപ്പല്‍ ഗതാഗത
പാരമ്പര്യത്തിന്റെ സൂര്യന്‍ വീണ്ടും ഉദിച്ചുയര്‍ന്ന്
പ്രകാശിക്കുന്നു. ഇന്ത്യന്‍ കപ്പല്‍ ഗതാഗതം ഇപ്പോള്‍ ശരിയായ
ദിശയിലാണ് മുന്നേറുന്നത്.
KVMS-C-MLY ೨
૦5. താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം മലയാളത്തിലേക്കു
തര്‍ജ്ജമ ചെയ്യുക : 20
Orientation for entrepreneurship has to start right from the schools. In
schools, teachers need to highlight the role of entrepreneurship in national
development. During college, students must be exposed to business
development opportunities and must be trained towards the creation of new
enterprises. Parents should encourage their children to take up new ventures
after their education. We should cultivate a mindset that ‘Idea is wealth’.
The government must create a facilitating environment for the
provision of venture capital for innovative ideas without collateral security.
Universities and engineering and management institutions should work with
banks and other funding agencies towards simplifying procedures for setting
up businesses and working with entrepreneurs till the project becomes
self-sustaining and viable. Procedures in government should facilitate the
spotting and recognition of new Indian talent in entrepreneurship by creating
a level playing field for healthy competition. Citizens who can afford it should
turn themselves into angel investors or start venture capital organizations to
fund such new ventures. Big and small industries need to have an open mind
in order to encourage and partner with young entrepreneurs.
૦6. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് നിര്‍ദ്ദേശമനുസരിച്ച്
ഉത്തരമെഴുതുക :
ഭ അര്‍ത്ഥം വ്യക്തമാക്കുന്ന വിധത്തിൽ വാക്യത്തിൽ
പ്രയോഗിക്കുക: 2x5=10
0) അഗ്നിപരീക്ഷ 2
Gi) ധര്‍മ്മസങ്കടം
(1) ഞാണിന്മേല്‍ക്കളി
(iv) കെട്ടുകെട്ടിക്കുക
(1) ഉരുക്കുമുഷ്ടി
੧੦ ୦୬୦ ৩ ୦୭
KVMS-C-MLY 10
0) സന്ധി പിരിച്െഴുതുക : 2x5=10
൫ வ 2
ઊં) കടപ്പുറം 2
(ऋः) ചക്കച്ചുള 2
(૪) നെന്മണി 2
യ വഴിയമ്പലം 2
ര) വിഗ്രഹിച്ചെഴുതുക : 2x5=10
0) ആബാലവുൃദ്ധം 2
(1) മഞ്ഞുതൊപ്പി 2
(1) മാതാപിതാക്കള്‍ 2
(૪) നിര്‍മ്മല ಉಗ೧ಗಿ 2
യ ശിരോലിഖിതം 2
(4) താഴെകൊടുത്തിരിക്കുന്ന പദങ്ങളില്‍ തെറ്റുണ്ടെങ്കിൽ
തിരുത്തുക : 2x5=10
0) സ്ഫോടനം 2
(ii) 0೧೬/೦ 2
(क) ബാധ്യസ്ഥന്‍ 2
(iv) மோனி 2
യ വിഖാതം 2
KVMS-C-MLY 77