Smar NetworkSmar.inSmargrid.comNewsInsuranceRooms
Follow us:📘Facebook✈️Telegram

← Back to UPSC 2

Previous Year Question Paper

QP CSM 2024 Mala Comp 03102024

Pages12
FormatPDF
SourceOCR transcription

Please verify you're human to unlock the download & viewer links.

PDF hosted at www.upsc.gov.in: ↓ Download from source Open at sourceThe PDF opens on the source website in a new window.

Full Text Transcript

Text below was recognized via OCR from scanned pages and may contain minor errors. Mathematical formulas and symbols may be approximate - please refer to the PDF for the exact equations.

| Civil Services (Main) Examination, 2024 PHKM-C-MLY മലയാളം / MALAYALAM (086521080১০) / (Compulsory) സമയം : മുന്നു മണിക്കൂര്‍ പരമാവധി മാര്‍ക്ക്‌ : 300 Time Allowed : Three Hours Maximum Marks : 300 ചോദൃപേപ്പര്‍ പ്രത്യേകനിര്‍ദ്ദേശങ്ങൾ ചോദ്യങ്ങള്‍ക്കു ഉത്തരമെഴുതുന്നതിനുമുന്‍പായി താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക : എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം. ഓരോ ചോദ്ൃത്തിനുമുള്ള മാര്‍ക്കുകള്‍ ‏یہہ۱م‎ ചോദ്യത്തിനെതിരെ കൊടുത്തിട്ടുണ്ട്‌. ചോദ്യത്തില്‍ നിര്‍ദ്ദേശിച്ചിട്ടില്ങ്കില്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം മലയാളത്തില്‍ (മലയാളംലിപിയില്‍) തന്നെ എഴുതണം. ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിനു നിശ്ചയിച്ചിട്ടുള്ള വാക്കുകളുടെ എണ്ണം പാലിക്കണം. നിശ്ചയിച്ചിട്ടുള്ള എണ്ണത്തിനേക്കാള്‍ കൂടുകയോ കുറയുകയോ ചെയ്താല്‍ മാര്‍ക്ക്‌ കുറ്ക്കുന്നതായിരിക്കും. ലോദ്യവും ഉത്തരവുമടങ്ങുന്ന 92 ಅಂ (ಹ ഏതെങ്കിലും പേജോ പേജിന്റെ ഭാഗമോ വിടുകയാണഞെങ്കില്‍ അവ വ്യക്തമായ! വെട്ടിക്കളഞ്ഞിരിക്കണം. Question Paper Specific Instructions Please read each of the following instructions carefully before attempting questions : All questions are to be attempted. The number of marks carried by a question is indicated against it. Answers must be written in MALAYALAM (Malayalam script) unless otherwise directed in the question. Word limit in questions, wherever specified, should be adhered to and if answered in much longer or shorter than the prescribed length, marks will be deducted. Any page or portion of the page left blank in the Question-cum-Answer Booklet must be clearly struck off. PHRM-C-MLY I ൮. Q2. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച്‌ 600 വാക്കുകളില്‍ കവിയാതെ ഉപന്യസിക്കുക : 700 (੩) ജനാധിപത്യവും ആവിഷ്‌കാരസ്വാത്രന്ത്യവും (1) ഭാരതത്തില്‍ കുടിവെള്ള പ്രതിസന്ധി ആസന്നമാണോ ? (૭ ഗോത്രസംസ്കാരസംരക്ഷണം : ശ്രമങ്ങളും സാധ്യതകളും ഒഴിഞ്ഞ പാത്രങ്ങള്‍ അധികം ശബ്ദമുണ്ടാക്കുന്നു താഴെ കൊടുത്തിരിക്കുന്ന ഗദൃഭാഗം ശ്രദ്ധയോടെ വായിച്ച്‌, തൂടര്‍ന്ന്‌ കൊടുത്തിട്ടുള്ള ചോദ്യങ്ങൾക്ക്‌ വൃക്തവും സംക്ഷിപ്ലവുമായ ഉത്തരമെഴുതുക : 12X5=60 സാഹിത്യത്തെ അതിന്റെ പരിധിക്കുള്ളില്‍ നിര്‍ത്തുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതിനാലാണ്‌ നിരൂപണത്തെ സാഹിത്യത്തിന്റെ ഭാഗമായി കണക്കാകുന്നത്‌. സംഗീതത്തില്‍ വികലമായ ഒരു സ്വരസ്ഥാനം ഉള്‍പ്പെടുത്തുമ്പോള്‍ അത്‌ എങ്ങനെ അശുദ്ധമാകുന്നുവോ അതുപോലെ സാഹിത്യത്തിലും അതിന്റെ സത്തയുടെ ഒഴുക്കിന്‌ വിഘാതമാകുന്ന എന്തെങ്കിലും ഉള്‍പ്പെട്ടാൽ അതും വികലമാകുന്നു. നമ്മുടെ യഥാര്‍ത്ഥമായ വികാരാവിഷ്കരണത്തിലാണ്‌ സന്തോഷം കുടികൊള്ളുന്നത്‌. കപടവികാരങ്ങളാല്‍ ദുഃഖം മാത്രമേ അനുഭവിക്കാന്‍ കഴിയു. ചിലപ്പോള്‍ മോശമായ വികാരങ്ങള്‍ കൊണ്ടും ഒരു വ്യക്തിക്ക്‌ സന്തോഷം അനുഭവിക്കാന്‍ കഴിയും. അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും മററുളളവരുടെ സമ്പത്ത്‌ പിടിച്ചുപറിക്കുമ്പോഴും സ്വാര്‍ത്ഥ മോഹങ്ങള്‍ക്കുവേണ്ടി മറ്റുള്ളവരെമുറിവേല്‍പ്പിക്കുമ്പോഴും ചിലര്‍ക്കു സന്തോഷമുണ്ടാകുന്നു. പക്ഷേ മനുഷ്യ മനസ്സിന്റെ സ്വാഭാവികമായ പ്രവണത ഇതല്ല. ഒരു മോഷ്ടാവിന്‌ PHKM-C-MLY 2 വെളിച്ചത്തെക്കാള്‍ അധികം പ്രിയം ഇരുട്ടിനോടാണെങ്കിലും അത്‌ വെളിച്ചത്തിന്റെ മഹത്വത്തെ ഇല്ലാതാക്കുന്നില്ല. മററുള്ളവരുമായി നമ്മെബന്ധപ്പിക്കാന്‍ ഉതകുന്ന വികാരങ്ങളാണ്‌ ശരിയായവികാരങ്ങള്‍. സ്നേഹം നമ്മെ മറ്റുള്ളവരുമായി ബന്ധപ്പിക്കുകയും വിദ്വേഷം വേര്‍പിരിക്കുകയും ചെയ്യുന്നു. അങ്ങേയറ്റം ധാര്‍ഷ്ഠ്യം നിറഞ്ഞ ഒരുവന്‌ എങ്ങനെ മറ്റുള്ളവരുമായിയോജിക്കാന്‍ കഴിയും ? അതിനാല്‍ സ്നേഹമെന്നത്‌ ശരിയായ സഹജഗുണവും അഹങ്കാരം ദുഷിച്ചതുമാകുന്നു. ഒരാളോട്‌ ഗാഡ സ്‌നേഹം പ്രകടിപ്പിക്കണമെങ്കില്‍ സരൂപമായ ഒരു വസ്തുവുണ്ടായിരിക്കണം. കരുണ കാണിക്കുമ്പോഴും നമുക്ക്‌ അതിനൊരു സ്വീകര്‍ത്താവുണ്ടാവണം. ക്ഷമ, ധൈര്യം എന്നിവ പ്രകടിപ്പിക്കുമ്പോഴും ഒരു സ്വീകര്‍ത്താവ്‌ ആവശ്യമാണ്‌. ഇതുകൊണ്ട്‌ നാം അര്‍ത്ഥമാക്കുന്നത്‌ നമ്മുടെ ബാഹ്യവികാരങ്ങളിലൂടെ വേണം അവരുമായി ഇണങ്ങേണ്ടത്‌ എന്നാണ്‌. ബാഹ്യപ്രകൃതിക്കു്‌ നമ്മോട്‌ ഒരു ബന്ധവുമില്ല എന്നു ചിന്തിക്കുന്ന ഒരാൾക്ക്‌, മകന്‍ നഷ്ടപ്പെട്ട മറ്റൊരാളുടെ ദുഃഖത്തില്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിക്കാന്‍ കഴിയില്ല. അന്യരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന്‌ അതിൽ ആനന്ദിക്കാന്‍ കഴിയാതെയിരുന്നാല്‍ മനസ്സിലാക്കേണ്ടത്‌ നാം ഭയതിക പ്രപഞ്ചത്തിന്‌ ഉപരിയായ നിര്‍വ്വാണത്തിന്റെ (വിരക്തി) അവസ്ഥയില്‍ എത്തിച്ചേര്‍ന്നു എന്നാണ്‌. ഇത്തരമൊരവസ്ഥയില്‍ സാഹിത്യത്തിന്‌ യാതൊരു മൂല്യവും മില്ലാതെയാകുന്നു. മറ്റുള്ളവരുടെ സുഖദുഃഖങ്ങളില്‍ പങ്കാളിയാകാന്‍ കഴിയുന്ന ഒരാള്‍ക്കുമാത്ര റ്റൂള്ളവര്‍ക്കുവേണ്ടി സന്തോഷത്തേയും ദുഃഖത്തേയും സൃഷ്ടിക്കാന്‍ കഴിയു. എഴുത്തുകാരനും ഇതു ബാധകമാണ്‌. ഒരു வகி സ്വയം ദുഃഖങ്ങള്‍ അനുഭവിച്ചു തീര്‍ക്കുന്നത്‌ PHKM-C-MLY 3 ശരിയല്ല. ഒരു കലാകാരന്‌ ഇത്തരം അനുഭവങ്ങളെ അവിഷ്‌കരിക്കുവാകുള്ള ശേഷി ഉണ്ടായിരിക്കണം. വൈവിധ്യമാര്‍ന്ന സാഹചര്യങ്ങള്‍ വ്യക്തികളെ വ്യത്യസ്ത ദിശകളിലേക്ക്‌ നയിക്കുന്നു. മനുഷ്യവികാരങ്ങളുടെ സാധര്‍മ്മ്യങ്ങള്‍ക്കുപരിയായി സാഹചര്യങ്ങളുടെ വൈവിധ്യം അവരുടെ പ്രതികരണങ്ങളേയും വൈവിധ്യപൂര്‍ണ്ണമാക്കുന്നു. നാം കര്‍ഷകര്‍ക്കൊപ്പം ജീവിച്ചാലും അവര്‍ക്കൊപ്പം ജീവിക്കാന്‍ അവസരം കിട്ടിയാലും അവരുടെ സുഖദുഃഖങ്ങളെ നാം നമ്മുടേതുകൂടിയാക്കുന്നു. നമ്മുടെ വികാരങ്ങളുടെ ആഴമനുസരിച്ച്‌ അവരുടെ സാഹചര്യങ്ങള്‍ MO സ്വാധീനിക്കുന്നു. ഇതുപോലെ മറ്റുസാഹചര്യങ്ങളെയും നാം മനസ്സിലാക്കണം. ഒരു വ്യക്തി കര്‍ഷകര്‍ക്കോ തൊഴിലാളികള്‍ക്കോ ഏതെങ്കിലും പ്രസ്ഥാനത്തിനോവേണ്ടി പ്രചരണം നടത്തുന്നു എന്നു വ്യാഖ്യാനിച്ചാൽ അത്‌ അനീതിയാകും. എന്താണ്‌ സാഹിത്യവും പ്രചാരവേലയും തമ്മിലുള്ള വൃത്യാസം ? പ്രചരണത്തിൽ അവനവനെപ്പറ്റിയുള്ള പരസ്യം ഇല്ലെങ്കില്‍ പ്പോലും അതില്‍ ഒരു പ്രത്യേക ഉദ്ദേശ്യം നിറവേറ്റാനുള്ള വ്യഗതയുണ്ട്‌. അത്‌ അതിനുപയോഗിച്ച മാര്‍ഗ്ഗത്തിന്റെ സാധുതയെശ്രദ്ധിക്കുന്നില്ല. സാഹിത്യമെന്നത്‌ കുളിര്‍മ്മയും മാന്യതയുമുള്ള ഒരു ഇളംകാറ്റാണ്‌. അത്‌ ആരെയും സാന്ത്വനിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമാണ്‌. പ്രചരണമെന്നത്‌ വന്മരങ്ങളെപ്പോലും പിഴുതെറിയുന്നതും കുടിലുകളെയും കൊട്ടാരങ്ങളെയും ഒരുപോലെ വിറപ്പിക്കുന്നതുമായ ഒരു കൊടുങ്കാറ്റാണ്‌. പ്രചരണമെന്നത്‌ പ്രചോദനം നല്‍കുമെങ്കിലും സന്തേഷിപ്പിക്കുന്ന ഒരു വസ്തു വല്ല. ഒരു നല്ലകലാകാരന്‍ അതിൽ സന്ദര്യവും രുചിയും നിറയ്ക്കുകയാണെങ്കില്‍ അത്‌ പ്രചരണം എന്നതിനുപരിയായി നല്ലൊരു സാഹിത്യ സൃഷ്ടിയായി മാറുന്നു. PHKM-C-MLY 4 ഭ വിമര്‍ശനത്തെ എന്തുകൊണ്ടാണ്‌ സാഹിത്യത്തിന്റെ ഒരു ഭാഗമായി കണക്കാക്കുന്നത്‌ ? 12 (1) തെറ്റും ശരിയുമായ ആവിഷ്‌കരണം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നതെന്ത്‌ ? 12 © മനസ്സിന്റെ സ്വാഭാവിക പ്രവണതയല്ലാത്തതെന്താണ്‌ ? 12 (4) ലേഖകന്റെ അഭിപ്രായത്തിൽ ആരാണ്‌ സാഹിത്വകാരൻ ? 75 (9) സാഹിത്യവും പ്രചാരണവും തമ്മിലുള്ള വൃത്യാസമെന്ത്‌ ? 12 93. താഴെക്കൊടുത്തിരിക്കുന്ന ഗദൃഭാഗം ൂന്നിലൊന്നായി സംക്ഷേപിക്കുക. തലക്കെട്ട്‌ നല്‍കേണ്ടതില്ല. സംക്ഷേപം നിങ്ങളുടെ സ്വന്തം വാക്കുകളില്‍ ആയിരിക്കണം. 60 ഒരു പ്രത്യേക വ്യക്തിയെ അസൂയയോടെ ലക്ഷ്യം വയ്ക്കുന്നത്‌ സവിശേഷമായി ശ്രദ്ധിക്കേണ്ടതാണ്‌. സമ്പന്നനും ധര്‍മ്മിഷ്ടനും ബഹുമാന്യനുമായ ഏതെങ്കിലും ഒരാളോട്‌ നമുക്ക്‌ അസൂയജനിക്കുന്നതല്ല ഇവിടെ പ്രശ്‌നം. മറ്റുള്ളവരുമായി നമ്മെ താരതമൃപ്പെടുത്തുകയോ നമുക്കെതിരെ പ്രവര്‍ത്തിക്കുന്നവരുമായിനമ്മെ തുലനം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നു കരുതുകയോ ചെയ്യുമ്പോള്‍ മാത്രമാണ്‌ അസൂയ തനിയെ ഉയര്‍ന്നു വരുന്നത്‌. നമ്മിൽ നിന്ന്‌ അകലയുള്ളവരോടോ നമ്മോട്‌ ബന്ധം വിച്ഛേദിച്ച വൃക്തികളോടൊ നമ്മെ ഒരുമിച്ചുകാണുകയോ താരതമൃയപ്പെടുത്തുകയോ ചെയ്യുമെന്ന്‌ ഉറപ്പില്ലാത്തപ്പോള്‍ അവരോട്‌ നമുക്ക്‌ ശരതുതയുണ്ടാകില്ല. യൂറോപ്പിൽ താമസിക്കുന്ന ഒരുവന്റെ സമ്പത്തിനെപ്പറ്റി കേട്ടാൽ കാശിയിൽ താമസിക്കുന്ന ഒരു സമ്പന്നന്‌ ശത്രുതയുണ്ടാകില്ല. ഒരു ഇംഗ്ലീഷ്‌ കവിയുടെ ഓന്നതൃത്തെക്കുറിച്ചു കേള്‍ക്കുന്ന ഒരു PHKM-C-MLY ക്‌ ഹിന്ദികവിക്കു അസൂയയെന്ന വികാരമുണ്ടാകില്ല. പലപ്പോഴും അസൂയ കൂടുതല്‍ വളര്‍ന്നുവരുന്നതായി കാണുന്നത്‌ ബന്ധുക്കളുടെയും ബാല്യകാല സുഹൃത്തുക്കളുടെയും സഹപാഠികളുടെയും അയല്‍പക്കക്കാരുടെയും ഇടയിലാണ്‌. കുട്ടിക്കാലം മുതൽക്കെ ഒരുമിച്ചു ചുറ്റിത്തിരിയുന്നവര്‍ക്കു്‌ അവരുടെ പരസ്പരമുള്ള വളര്‍ച്ചയില്‍ അസൂയവളര്‍ന്നു വന്നേക്കാം. രണ്ടു സുഹൃത്തുക്കളിൽ 6૩૦૩૦૬૭૦) വിജയമുണ്ടാവുകയും നല്ലനിലയില്‍ എത്തിച്ചേരുകയും ചെയ്യുമ്പോള്‍ മറ്റേയാള്‍ സമാന സ്ഥാനങ്ങളില്‍ എത്തുന്നതില്‍ അയാള്‍ പ്രയാസപ്പെടുന്നതായി സാധാരണ കണ്ടുവരുന്നു. ഒരാളുടെ നേട്ടത്തിലെ മറഞ്ഞിരിക്കുന്ന തടസ്തങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണത്തില്‍, ഒരു ദിര്‍ഘകാല സുഹൃത്ത്‌ അതിനുപിന്നില്‍ ഉണ്ടെന്ന്‌ നസ്സിലാക്കുന്നത്‌ സാധാരണമല്ല. നാം മററുള്ളവരുമായി ബന്ധം സ്ഥാപികുകയും അവരെ നമ്മോട്‌ ഒന്നിപ്പിക്കുകയും ചെയ്യുമ്പോള്‍ സഹാനുഭൂതിയുടെയും സഹായത്തിന്റെയും സാദ്ധ്യതകള്‍ വളര്‍ത്തിയെടുക്കുക മാത്രമല്ല, അസൂയക്കും വിയോജിപ്പിനുമുള്ള സാദ്ധ്യതകൂടി വളര്‍ത്തുകയാണ്‌ ചെയ്യുന്നത്‌. ഭാവിയിൽ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള അനിശ്ചിതത്ത്വത്തിന്‌ വിരുദ്ധമായി നമ്മുടെ പ്രവൃത്തികളിലൂടെ മാത്രം നമ്മയുടെ പ്രതീക്ഷകള്‍ ഉണര്‍ത്തുകയെന്നത്‌ അസാദ്ധ്യമാണ്‌. ഭാവിയുടെ അനിശ്ചിതത്വം അചഞ്ചലവും അജയ്യവുമാണ്‌. നമ്മുടെ സകല ജ്ഞാനവും ബുദ്ധിയുമുപയോഗിച്ചാലും നമുക്കതിനെ പൂര്‍ണ്ണമായും തരണംചെയ്യാന്‍ സാദ്ധ്യമല്ല. PHKM-C-MLY 6 ഇപ്പോള്‍ വ്യക്തമാകുന്നത്‌ അസൂയയുടെ ലോകത്ത്‌, ചലനാത്മകമായ പ്രപഞ്ചത്തിനും അതീതമായി, വ്യക്തിക്കും മോഹിപ്പിക്കുന്ന വസ്തുവിനുമിടയിൽ ഈ ചലനാത്മകത യിലേക്ക്‌ ശ്രദ്ധിക്കുന്ന ഒരു സമൂഹവും ആവശ്യമാണ്‌ എന്നതാണ്‌. അസൂയ ഉടലെടുക്കുന്നത്‌ സമൂഹത്തിന്റെ ധാരണയെ സ്വാധീനിക്കേണ്ടതിന്റെ ആവശ്യകതയില്‍ നിന്നുമാണ്‌. അഭിവൃദ്ധി, നന്മ, ഉയര്‍ന്ന ആദരവ്‌ എന്നിവസമൂഹത്തെ അറിയിക്കാതെ, വൈയക്തികമായ സംതൃപ്തിക്കും സന്തോഷത്തിനും വേണ്ടിമാത്രം സ്വകാര്യമായി സാക്ഷാത്കരിക്കാനുള്ളതല്ല. യഥാര്‍ത്ഥത്തില്‍ നാം മറ്റൊരാളെപ്പോലെ സമ്പന്നനോ ഗുണവാനോ അല്ലെങ്കിലും സമൂഹം നമ്മെ അവര്‍ക്കു തുല്യരോ ശ്രേഷ്ഠരോ ആണെന്ന്‌ കരുതുന്നു, എങ്കിൽ നാം സംതൃപ്തരായിരിക്കും. എന്തെങ്കിലും നേടിയെടുക്കാന്‍ കഴിയാതെപോയിട്ടും സമൂഹത്തിന്റെ மஸ മാത്രം നാം സംതൃപ്തികണ്ടെത്തുന്നത്‌ എങ്ങനെയെന്നത്‌ വിചിത്രമാണ്‌. സാമൂഹികാനുഭവത്തിന്റെ കൃത്രിമത്വത്തില്‍ നിന്ന്‌ പിറവിയെടുക്കുന്ന ഒരു വിഷമാണ്‌ അസൂയ. അമ്പരുടെ വളര്‍ച്ചയും പുരോഗതിയും കാരണം നമ്മുടെ സ്വന്തം ക്ഷേമത്തിന്‌ പ്രത്യക്ഷമായ ഒരു ദോഷവും നാം കാണുന്നില്ലെങ്കിലും അതിന്റെ സ്വാധീനത്തില്‍ നാം അനാവശ്യമായി അസ്വസ്ഥത അനുഭവിക്കുന്നു. ഒരു ന്വായാധിപന്‍ നീതിനല്‍കുന്നു; ഒരു മേസ്തിരി ഇഷ്ടികകള്‍ പാകുന്നു. സാമൂഹിക ക്ഷേമത്തിന്റെ കാഴ്ചപ്പാടില്‍ നോക്കുകയാണെങ്കിൽ ഒരു ന്യായാധിപൻ തന്നെക്കാള്‍ എല്ലാവിധത്തിലും താഴ്ന്നവനായി ഒരു മേസ്തിരിയെ കരുതുന്നത്‌ ഒരിക്കലും ഉചിതമായിരിക്കുകയില്ല. PHKM-C-MLY 7 Q4. താഴ്ന്നവനെന്നും ഉയര്‍ന്നവനെന്നുമുള്ള ബോധം പ്രബലമായിരിക്കുന്ന ഒരു സമൂഹത്തില്‍, അവരിലെ വൃത്യസ്ത വിഭാഗങ്ങള്‍ തമ്മിൽ സ്ഥിരമായ അസൂയ ശക്തമായിത്തീരുകയും ഐക്യത്തിലേക്കുള്ള വളര്‍ച്ച അപൂര്‍ച്ച സന്ദര്‍ഭങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ ഉപജീവനത്തെ സഹായിക്കുന്നു എങ്കിൽ കൂടി വ്യത്യസ്ത തൊഴിലുകളുടെ വലിപ്പത്തെയും ചെറുപ്പത്തെയും കുറിച്ച്‌ ബഹളമുണ്ടാക്കുകയും കരയുകയും ചെയ്യാതെ അവയുടെ വൈവിധ്യത്തെ 2207 ->42@ അത്‌ സമൂഹത്തിലെ അനേകം അസംതൃപ്തികളെ ഇല്ലാതാക്കുവാന്‍ സഹായിക്കും. ഇത്തരത്തിലുള്ള വേര്‍തിരിവുകള്‍ വ്യാപകമായി പ്രചരിക്കുകയും അത്‌ മനുഷ്യ സ്വഭാവത്തില്‍ വ്യക്തമായി പ്രത്യക്ഷമാവുകയും ചെയ്താല്‍ മനുഷ്യന്റെ ഉര്‍ജ്ജം ചിലസവിശേഷ മേഖലകളിലേക്കു മാത്രം തിരിയുകയും തൊഴിലിടങ്ങള്‍ അസുഖകരമാവുകയും ചെയ്യും. (627 பலி] താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം ഇംഗ്ലീഷിലേക്ക്‌ തര്‍ജ്ജമ ചെയ്യുക: 20 കുടില്‍ വ്യവസായങ്ങള്‍, ചെറുകിടവ്യവസായങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങള്‍ക്ക്‌ ഇപ്പോള്‍ ഒരിക്കല്‍ കൂടി ഭാരതത്തില്‍ പുനരുജ്ജീവനമുണ്ടായതായി അനുഭവപ്പെടുന്നു. ചെറിയസ്ഥലങ്ങള്‍, കുറഞ്ഞമൂലധനനിക്ഷേപം, കുറഞ്ഞ ഓഹരിപങ്കാളിത്തം, കുറഞ്ഞതൊഴിലാളിപങ്കാളിത്തം എന്നിവ ആവശ്യമുള്ള ചെറുകിട ഗാര്‍ഹിക വ്യവസായസംരംഭങ്ങള്‍ സ്ഥാപിക്കുക എന്നതിലാണ്‌ ഇത്തരംവ്യവസായങ്ങളെ സംബന്ധിച്ച കാതലായ ആശയം കുടികൊള്ളുന്നത്‌. തൊഴിലില്ലായ്മക്കെതിരെ പോരാടുമ്പോള്‍ ഈ മാതൃക വ്യക്തികളെ നിര്‍മ്മാതാക്തളോ ഉല്‍പ്പാദകരോ ആകാൻ PHRM-C-MLY ക്‌ അനുവദിക്കുകയും ഒരുവന്റെ ഉപജീവനമാര്‍ഗം നേരിടുന്നതിലെ വെല്ലുവിളികളെ അഭിമുഖീകരികാന്‍ അയാളെ സജ്ജനാക്കുകയും അതിലൂടെ നിലവാരപ്പെട്ട ജീവിതം നയികാന്‍ പ്രാപ്തനാ ക്കുകയും ചെയ്യുന്നു. ഭാരതംപോലൊരുരാജ്യത്തിന്റെ വികസനത്തിന്‌ ചെറുകിടവ്യവസായങ്ങള്‍ക്കു മാത്രമേ കഴിയുകയുള്ളു എന്ന വസ്തുത സ്വാത്രന്ത്യ സമരകാലത്തുതന്നെ മഹാത്മാഗാന്ധി കാണിച്ചുതന്നിട്ടുള്ളതാണ്‌. അദ്ദേഹം ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുകയും പരബരാഗതമായ വ്യവസായങ്ങള്‍ പുനര്‍നവീകരിക്കുകയും ചെയ്തു. ഈ കാഴ്ച്ചപ്പാടിനുവിരുദ്ധമായി സ്വാതന്ത്യാനന്തരകാലത്തെ നേതൃത്വം ഈ വിഭാഗത്തെ വലിയ അളവില്‍ തളളിക്കളയുകയും വന്‍കിടവ്യവസായങ്ങളെ ആധിപത്യം സ്ഥാപിക്കുവാന്‍ അനുവദിക്കുകയും ചെയ്തു. ഈ വ്യവസായങ്ങളാകട്ടെ സമ്പന്നവിഭാഗങ്ങളുടെ അധീനതയിലുള്ള തായിരുന്നു. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ, വിദ്യാഭ്യാസത്തിന്റെ വ്യാപനം, പൊതുസമൂഹത്തിലുണ്ടായ ഉണര്‍വ്‌, സ്വന്തം അവകാശങ്ങളെപ്പറ്റിയുള്ള തിരിച്ചറിവ്‌, അവയ്ക്കുവേണ്ടിയുള്ള അവകാശ മുന്നയിക്കല്‍, നിരന്തരം വര്‍ദ്ധിച്ചുവരുന്ന തൊഴിൽ രഹിതരുടെ നീണ്ടനിര-എന്നിവയെല്ലാം കൂടി ഇന്നത്തെ ചിന്തിക്കുന്ന വിഭാഗത്തെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ സ്വാധീനിക്കുകയും ഗാന്ധിജിയുടെ ചിന്തകളെപുനര്‍വിചിന്തനത്തിന്‌ വിധേയമാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇന്ന്‌ രാഷ്ട്രത്തിന്റെ ആവശ്യങ്ങൾ ക്കനുസരിച്ച്‌ വളരുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക്‌ വര്‍ദ്ധിതമായ അംഗീകാരം ലഭിക്കുന്നുണ്ട്‌. അനന്തരഫലമായി കുടില്‍ വ്യവസായങ്ങളുടെ ഒരു ശൃംഘലതന്നെ രാജ്യമാസകലം വ്യാപിക്കുന്നുണ്ടു. PHKM-C-MLY 9 Q5. ९6. താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യുക : In our democratic system, the press has a vital role. While there has been large-scale expansion of the print and visual media in recent years, a focused approach to dealing with major societal and political issues has still to evolve. There is, as yet, excessive and exaggerated coverage of exposures and scandals and far too little well-informed comment or analysis of the various deep-rooted factors which generate the continuing malaise. The media could make an extremely useful contribution by devoting adequate coverage to tasks well done, highlighting the achievements of honest and efficient public servants and organizations, according special attention to developments in the remote and backward areas of our country. Our media is free and unfettered. It should be able to expose cases and incidents involving irregular and unlawful exercise of authority and abuses of all kinds. The existing ills in our socio-political environment will, on present reckoning, take considerable time to remedy. The Department of Personnel and Administrative Reforms should focus on establishing institutions responsible for all personnel matters — appointments, postings, transfers etc. — without any external interference. Also, there is a need for adoption of a robust code of ethics to be followed by those involved in public functioning. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ നിര്‍ദ്ദേശമനുസരിച്ച്‌ ഉത്തരമെഴുതുക : (3) 60600૦ വ്യക്തമാകുന്ന വിധത്തിൽ വാക്യത്തിൽ 20 പ്രയോഗിക്കുക: 2x5=10 ൫ പെടാപ്പാട്‌ 01) വേദവാക്യം Gii) ബാലികേറാമല (४) അധരവ്യായാമം (v) ചവിട്ടുപടി PHKM-C-MLY IO ७ ୦ ੧੦ ୦ 0১) സന്ധിപിരിച്ചെഴുതുക : 25210 ൫ ദണ്ഡകാരണ്യം 2 (ii) അണ്വായുധം 2 (ऋ) വാഗ്വാദം 2 (૪) ചക്കച്ചുള 2 6) വരാരിരുന്നു 2 ര വിഗ്രഹിചെഴുതുക: 2x5=10 6) യഥാവിധി 2 ദ ഭാഷാസ്്‌നേഹം 2 ആ തീപ്പെട്ടി 2 (૪) നാലഞ്ച്‌ 2 (૪) മധുരമൊഴിയാള്‍ 2 (ત) താഴെകൊടുത്തിരിക്കുന്ന പദങ്ങളില്‍ തെറ്റുണ്ടെങ്കിൽ തിരുത്തുക : 2x5=10 ദ വിമ്മിഷ്ടം 2 ம்‌ അനുഗ്രഹീതന്‍ 2 ദ്ധ ഗരുഡന്‍ 2 (iv) വൃണം 2 യ ഐശ്ചികം 2 PHKM-C-MLY 77 രത ୧ bes ଆଛା, ah 13 ५ लि लि : "வங்க பழுது
PDF hosted at www.upsc.gov.in: ↓ Download from source Open at sourceThe PDF opens on the source website in a new window.

Follow & Subscribe

Get the latest updates on Facebook and Telegram